LiveTV

Live

Kerala

വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ‌് സുമനസുകളുടെ സഹായം തേടുന്നു

പത്തനംതിട്ട കുളനട ഇടിഞ്ഞിക്കാമണ്ണില്‍ തെക്കേപുരയില്‍ ബിനു മോനാണ് കഴിഞ്ഞ 6 മാസമായി അബോധാവസ്ഥയില്‍ കഴിയുന്നത്

 വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ‌് സുമനസുകളുടെ സഹായം തേടുന്നു

വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവ‌് തുടര്‍ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പത്തനംതിട്ട കുളനട ഇടിഞ്ഞിക്കാമണ്ണില്‍ തെക്കേപുരയില്‍ ബിനു മോനാണ് കഴിഞ്ഞ 6 മാസമായി അബോധാവസ്ഥയില്‍ കഴിയുന്നത്. ഹൃദ്രോഗിയായ മാതാവും ഉള്‍പ്പെടുന്ന കുടുംബം നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ ചായ്പിലാണ് താമസം.

സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ബിനുമോന്‍ ബൈക്ക് അപക‍ടത്തെ തുടര്‍ന്നാണ് ചലനമറ്റ നിലയിലായത്. ഇതിനോടകം 4 ശസ്ത്രക്രിയകള്‍ നടന്നു. ഒരു ഓപ്പറേഷനും കൂടി നടത്തേണ്ടതുണ്ടെങ്കിലും പണം പ്രതിബന്ധമാണ്. കിടപ്പ് രോഗിയായ ബിനുമോനെ ഭാര്യ ഉപേക്ഷിച്ച് പോയി. തൊഴില്‍രഹിതയായ സഹോദരിയാണ് ഇപ്പോള്‍ പരിചരിക്കുന്നത്.

20 വര്‍ഷത്തോളമായി ഹൃദ്രോഗത്തിന് ചികിത്സ തേടുന്നയാളാണ് ബിനുമോന്റെ മാതാവ്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ നിര്‍മിച്ച് നല്‍കിയ ഈ ചായ്പിലാണ് ഇവര്‍ കഴിയുന്നത്. ചികിത്സയ്ക്ക് മാത്രം മാസം 10000 രൂപ ചെലവുണ്ട്. സഹോദരി ബീനയുടെ പേരില്‍ ഇന്ത്യന്‍ ബാങ്ക് പന്തളം ശാഖയില്‍ ആരംഭിച്ച ഈ അക്കൌണ്ടിലേക്ക് സുമനസുകള്‍ക്ക് സഹായങ്ങള്‍ നല്‍കാം. അക്കൌണ്ട് നമ്പര്‍: 6623472429