LiveTV

Live

Kerala

ബൈസണ്‍വാലിയിലെ കുടുംബശ്രീയുടെ ‘ഫേമസ്’ രുചിക്കൂട്ടുകള്‍

പ്രത്യക്ഷമായും പരോക്ഷമായും എഴുപത്തിയഞ്ചോളം സ്ത്രീകള്‍ക്ക് ഫേമസ് ബേക്കറി ഇന്ന് മധുരമൂറും ജീവിതമാണ്.ബണ്ണും, കേക്കും, ലഡ്ഡുവും, കായ് വറുത്തതുമൊക്കെ ഫേമസ് ബേക്കറിയുടെ പ്രത്യേക ഉല്‍പന്നങ്ങളാണ്.

ബൈസണ്‍വാലിയിലെ കുടുംബശ്രീയുടെ  ‘ഫേമസ്’ രുചിക്കൂട്ടുകള്‍

വീട്ടമ്മമാരുടെ കൈപുണ്യത്തിന്റെ ഫലമാണ് ഇടുക്കി ജില്ലയിലെ ബൈസണ്‍വാലി എന്ന ഉള്‍ഗ്രാമത്തിലെ ഫെയ്മസ് ബേക്കറി. കുടുംബശ്രീയുടെ സഹായത്തോടെ പത്ത് വീട്ടമ്മമാര്‍ ആരംഭിച്ച ബേക്കറി ഇന്ന് നാല്‍പതോളം സ്ത്രീകളുടെ പങ്കാളിത്തതോടെ മധുരവിജയം കുറിച്ചിരിക്കുകയാണ്.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് ഫേമസ് ബേക്കറിക്കായി ആദ്യം ചുവട് വച്ചത് പത്ത് കുടുംബത്തിലെ സ്ത്രീകളായിരുന്നു. ബയ്‌സണ്‍വാലി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ മാധുര്യമായി ഇന്ന് ഈ പ്രസ്ഥാനം വളര്‍ന്നു. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ബയ്‌സണ്‍വാലി പഞ്ചായത്താണ് എണ്‍പത് ലക്ഷത്തോളം രൂപ മുടക്കി കെട്ടിടം നിര്‍മ്മിച്ചത്. പിന്നീടത് കുടുംബശ്രീ സിഡിഎസിന് കൈമാറി. പ്രത്യക്ഷമായും പരോക്ഷമായും എഴുപത്തിയഞ്ചോളം സ്ത്രീകള്‍ക്ക് ഫേമസ് ബേക്കറി ഇന്ന് മധുരമൂറും ജീവിതമാണ്.

ബണ്ണും, കേക്കും, ലഡ്ഡുവും, മിക്‌സ്ച്ചറും, ബ്രഡും, കായ് വറുത്തതുമൊക്കെ ഫേമസ് ബേക്കറിയുടെ പ്രത്യേക ഉല്‍പന്നങ്ങളാണ്. 365 ദിവസവും ഫേമസ് ബേക്കറിയിലൂടെ ഇവര്‍ക്ക് വരുമാനമുണ്ട്. അധ്വാനശീലരായ ഒരു കൂട്ടം വീട്ടമ്മമാരുടെ വിജയഗാഥയാണ് കാര്‍ഷിക ഗ്രാമത്തിലെ ഈ മധുരക്കൂട്ട്.