LiveTV

Live

Kerala

എം.സി ജോസഫൈനെതിരെ സൈബർ ആക്രമണം

ശബരിമല , കുമ്പസാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് അധിക്ഷേപകരമായ പരാമർശങ്ങൾ

എം.സി ജോസഫൈനെതിരെ സൈബർ ആക്രമണം

സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ സൈബർ ആക്രമണം . ശബരിമല , കുമ്പസാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ പ്രസ്താവനയുടെ ചുവട് പിടിച്ചാണ് അധിക്ഷേപകരമായ പരാമർശങ്ങൾ. സൈബര്‍ ആക്രമണം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.

ഇന്നലെ കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലെ ചില പരാമർശങ്ങളെ തുടർന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച് ആശയസംവാദം ഉയർന്നു വരണമെന്നും പുതിയ അഭിപ്രായങ്ങൾ ഉണ്ടാകട്ടെ എന്നു മായിരുന്നു വനിത കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞത്. കുമ്പസാരം സംബന്ധിച്ചും ജോസഫൈൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വാക്കുകൾ വളച്ചൊടിച്ച് ഒരു ചാനലിന്റെ ഓൺലൈൻ വാർത്ത നൽകി . ഇതിന് പിന്നാലെയാണ് ജോസഫൈ നെ വ്യക്തിപരമായി അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ ഒരു സംഘമാണ് അധിക്ഷേപം തുടങ്ങിയത്. ജോസഫൈന്റ കുടുംബാംഗങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളുമുണ്ട് . സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള കമന്റുകളാണ് ഭൂരിഭാഗവും.