LiveTV

Live

Kerala

ക്രിമിലയര്‍ പരിധി ഉയര്‍ത്തിയത് പരിഗണിക്കാതെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ വിജ്ഞാപനം

6ലക്ഷം രൂപയിലധികം വരുമാനമുള്ള പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന് പ്രോസ്പെക്ടസ് പറയുന്നു. നിരവധി പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് തടസമുണ്ടാക്കുന്നതാണ് പുതിയ വിജ്ഞാപനം.

ക്രിമിലയര്‍ പരിധി ഉയര്‍ത്തിയത് പരിഗണിക്കാതെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ വിജ്ഞാപനം

ക്രിമിലയര്‍ പരിധി 8 ലക്ഷം ആക്കി ഉയര്‍ത്തിയത് പരിഗണിക്കാതെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സുകളുടെ വിജ്ഞാപനം പുറത്തിറങ്ങി. 6 ലക്ഷം രൂപയിലധികം വരുമാനമുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണത്തിന് അര്‍ഹതയില്ലെന്ന് പ്രോസ്പെക്ടസ് പറയുന്നു. നിരവധി പിന്നാക്ക വിഭാഗ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് തടസമുണ്ടാക്കുന്നതാണ് പുതിയ വിജ്ഞാപനം. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

സര്‍ക്കാരിന് കീഴിലുള്ള ആയുര്‍വേദ കോളജുകളിലെ ആയുര്‍വേദ പാരാമെഡിക്കല്‍ കോഴ്സകളിലേക്ക് അപേക്ഷ ക്ഷണിച്ചത് ഈ മാസം 7നാണ്. ആയുര്‍വേദ ഫാര്‍മസി, നഴ്സിങ് തെറാപിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശം. ഒ ബി സി വിഭാഗക്കാര്‍ക്ക് സംവരണമുണ്ട്. അതിന് ക്രിമിലയര്‍ സര്‍ട്ടിഫിക്ക് ഹാജരാക്കാന്‍ നിര്‍ദേശിക്കുന്നിടത്താണ് വരുമാന പരിധി കുറച്ചു കാണിച്ചിരിക്കുന്നത്. 6 ലക്ഷം രൂപയിലധികം വരുമാനമുള്ളവര്‍ക്ക് സംവരണത്തിനര്‍ഹതയില്ല എന്നാണ് പ്രോസ്പെക്ടസ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ചുവടുപിടിച്ച് സംസ്ഥാനവും ക്രീമിലയര്‍ വരുമാന പരിധി 8 ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതു പരിഗണിക്കാതെയാണ് ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പ്രോസ്പെക്ടസ് പുറത്തിറക്കിയത്. ഈഴവ മുസ്ലിം ലത്തീന്‍ വിഭാഗത്തിലെ വിദ്യാര്‍ഥികളെ വലക്കുന്നതാണ് പ്രോസ്പെക്ടസിലെ വ്യവസ്ഥ.

ആഗസ്റ്റ് 8 നാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. വിജ്ഞാപനം പുതുക്കിയില്ലെങ്കില്‍ നിരവധി പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് അവസരം നഷടപ്പെടും