LiveTV

Live

Kerala

അഞ്ചലിലെ ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

അഞ്ചല്‍ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്.

അഞ്ചലിലെ ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

അഞ്ചലിലെ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ബംഗാള്‍ സ്വദേശി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തെന്മല സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. മണിക് റോയിയെ മര്‍ദിച്ചതായി പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മര്‍ദനത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും പ്രതികള്‍ ധരിച്ച വസ്ത്രവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു

അഞ്ചല്‍ സി.ഐ സതികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. പനയഞ്ചേരി ഭാഗത്ത് നിന്ന് പിടികൂടിയ പ്രതിയെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ മറ്റ് പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനെടുവിലാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം ഒന്നാം പ്രതി ശശിധരക്കുറുപ്പിന്റെയും രണ്ടാം പ്രതി ആസിഫിന്റെയും വീടുകളില്‍ പരിശോധന നടത്തിയ അന്വേഷണസംഘം പ്രതികള്‍ ഉപയോഗിച്ച ബൈക്കും വസ്ത്രങ്ങളും കണ്ടെടുത്തു. അഞ്ചല്‍ ചീപ്പ്‌വായല്‍ റോഡില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ബൈക്ക് കണ്ടെത്തിയത്. വസ്ത്രങ്ങളിലെ രക്തക്കറ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായതായും അന്വേഷണം എത്രയും വേഗം പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അന്വേഷണ ഉദ്യോസ്ഥര്‍ പറഞ്ഞു. മണിക് റോയിയുടെ തലക്ക് പിന്നിലേറ്റ ക്ഷതം സെറിബെല്ലത്തിലേക്കുള്ള രക്തയോട്ടം നിലക്കാന്‍ കാരണമായതായും തലച്ചോറിലും ശ്വാസകോശങ്ങളിലും നീര്‍ക്കെട്ട് ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.