LiveTV

Live

Kerala

അഭിമന്യു വധകേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ്

പിടിയിലായ ഒന്നാം പ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതില് നിന്നും മറ്റു പ്രതികള്‍ക്ക് കേസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമായതെന്നും പോലീസ് പറയുന്നു.

അഭിമന്യു വധകേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ്

അഭിമന്യു വധകേസില് നിര്‍ണായക വിവരങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് കോടതിയില്‍. ജയിലില്‍ ചോദ്യം ചെയ്ത രണ്ട് പ്രതികളെ കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന പോലിസിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നാം പ്രതി മുഹമ്മും എസ്.എഫ്.ഐ പ്രവര്‍ത്തകരുമായി മഹാരാജാസ് കോളജില് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് പറയുന്നു.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 21 -ാം പ്രതി നിസാറിനേയും 22-ാം പ്രതി അനൂബിനേയും പോലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്ന് ജയിലില്‍ ചോദ്യം ചെയ്യാന്‍ കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ചില നിര്‍ണായക വിവരങ്ങള്‍ പ്രതികളില്‍ നിന്നും ലഭിക്കേണ്ടതുണ്ടെന്ന പോലിസ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ വീണ്ടും പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കി. നാല് ദിവത്തേക്കാണ് അനുമതി. പിടിയിലായ ഒന്നാം പ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതില് നിന്നും മറ്റു പ്രതികള്‍ക്ക് കേസുമായുള്ള ബന്ധം തെളിഞ്ഞിട്ടുണ്ടെന്നും അതിനാലാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമായതെന്നും പോലീസ് പറയുന്നു.

സംഭവ ദിവസത്തെ ചുവരെഴുത്ത് വാട്സ് ആപ്പ് സന്ദേശമായി മൊബൈല്‍ ഫോണ് വഴി മുഹമ്മദ് സമീപപ്രദേശത്തുള്ള കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അയച്ചു നല്‍കിയിരുന്നു. ഈ മൊബൈല്‍ ഫോണുകളെല്ലാം നശിപ്പിക്കപ്പെട്ടു. മുഹമ്മദ് സംഭവത്തിന്റെ മുഖ്യ ആസുത്രകനും പങ്കാളിയും ക്യത്യത്തില് നേരിട്ട് പങ്കെടുത്തയാളുമാണ്. ഇനിയും കൃത്യത്തില്‍ പങ്കെടുത്തവരെ പിടികൂടാനുണ്ട്. ഓന്നാം പ്രതി മുഹമ്മദും അഞ്ചാം പ്രതി ആദിലും ഇനി പിടികൂടാനുള്ള പ്രതിയായ അബ്ദുല്‍ നാസറും വാട്സ് അപ്പ് സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകളും ആയുധവും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നു.