LiveTV

Live

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സെല്ലില്‍ പ്രതി തൂങ്ങിമരിച്ചു

പൊലീസ് സെല്ലിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സെല്ലില്‍ പ്രതി തൂങ്ങിമരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലില്‍ പ്രതി ആത്മഹത്യ ചെയ്തു. മയക്കുമരുന്ന് കേസില്‍ പിടിയിലായ കന്യാകുമാരി വിളവന്‍കോട് സ്വദേശി അനീഷാണ് മരിച്ചത്. പൊലീസ് സെല്ലിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അനീഷിനെ ഇന്നലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ പൊലീസ് സെല്ലിലാണ് അനീഷിനെ അഡ്മിറ്റ് ചെയ്തത്. ഇന്ന് രാവിലെ 10 മണിയോടെ കുളിക്കാന്‍ കുളിമുറിയില്‍ കയറിയ അനീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുളിമുറിയിലെ ജന്നലില്‍ കുരുക്കിട്ടാണ് ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലിരുന്ന പ്രതി ആയിരുന്നതിനാല്‍ മജിസ്ട്രേറ്റിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തിലായിരിക്കും തുടര്‍നടപടികള്‍.

കഴിഞ്ഞ 23നാണ് മയക്കുമരുന്ന് കേസില്‍ അനീഷിനെ എക്സൈസ് പിടികൂടിയത്. റെമഡോള്‍ ഇനത്തില്‍പ്പെട്ട ഗുളികകള്‍ കൈവശം വെച്ചതിനായിരുന്നു അറസ്റ്റ്. മജിസ്ട്രേറ്റിന്റെയും ആര്‍ഡിഒയുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ കോളജ് പൊലീസ് കേസ് അന്വേഷിക്കും.