LiveTV

Live

Kerala

എംഎല്‍എ ഇടപെട്ടു; പക്ഷേ തടയാന്‍ കഴിഞ്ഞില്ല ഈ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

നഗരസഭയുടെ സ്റ്റോപ് മെമ്മോ അവഗണിച്ചു വർക്കലയിലെ ബ്ലാക്ക്‌ ബീച്ച് എന്ന റിസോർട്ട് അനധികൃത നിർമ്മാണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ പത്തൊൻപതിനാണ് മീഡിയ വണ്‍ പുറത്തു വിട്ടത്.

എംഎല്‍എ ഇടപെട്ടു; പക്ഷേ തടയാന്‍ കഴിഞ്ഞില്ല ഈ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം

എംഎൽഎ ഇടപെട്ടിട്ടും തിരുവനന്തപുരം വർക്കലയിലെ അനധികൃത റിസോർട്ട് നിർമ്മാണം തടയാനാകുന്നില്ല. കടൽഭിത്തിയോട് ചേർന്ന് ഇരുനില കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനം റിസോർട്ട് പൂർത്തിയാക്കി. കടല്‍ഭിത്തിയിൽ പില്ലർ ഇറക്കി പുതിയ നിർമ്മാണപ്രവർത്തനവും പുരോഗമിക്കുകയാണ്. നഗരസഭ ഉദ്യോഗസ്ഥർ നിർമ്മാണ പ്രവർത്തനത്തിനു പിന്തുണ നല്കുന്നുണ്ടെന്നാണ് ആക്ഷേപം. നിർമാണ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ മീഡിയ വണ്ണിന്.

നഗരസഭയുടെ സ്റ്റോപ് മെമ്മോ അവഗണിച്ചു വർക്കലയിലെ ബ്ലാക്ക്‌ ബീച്ച് എന്ന റിസോർട്ട് അനധികൃത നിർമ്മാണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇക്കഴിഞ്ഞ പത്തൊൻപതിനാണ് മീഡിയ വണ്‍ പുറത്തു വിട്ടത്. ആവശ്യമായ നടപടിയെടുക്കാമെന്ന് അന്ന് വാര്‍ത്തയോട് സ്ഥലം എംഎല്‍എ പ്രതികരിച്ചതുമാണ്.

എം എൽ എ യുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ വീണ്ടും റിസോർട്ടിൽ എത്തിയെന്നും സ്റ്റോപ് മെമ്മോ നല്കിയെന്നുമാണ് നഗരസഭ ഉദ്യോഗസ്‌ഥർ പറയുന്നത്. ഇതെങ്കിലും നടപ്പായോ എന്നറിയാൻ ഞങ്ങൾ വീണ്ടും ബ്ലാക്ക്‌ ബീച്ചിലെത്തി. മുൻപ് പകൽ മാത്രം നടന്നിരുന്ന നിർമ്മാണപ്രവർത്തനം ഇപ്പോൾ രാത്രിയും പകലും ഒരേപോലെ പുരോഗമിക്കുകയാണ്.