LiveTV

Live

Kerala

വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം

നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും റിസോര്‍ട്ടില്‍ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.സ്റ്റോപ്പ്മെമ്മോ വാങ്ങി കൈയ്യില്‍ വച്ച ശേഷം ഉടമ പട്ടാപ്പകല്‍ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു.

വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം

വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മാണം. നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും റിസോര്‍ട്ടില്‍ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റിസോര്‍ട്ടിനെതിരെ നഗരസഭ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. മീഡിയാവണ്‍ ഇന്‍വസ്റ്റിഗേഷന്‍.

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിന് ഇക്കഴിഞ്ഞ ആറാം തീയതിയാണ് വര്‍ക്കലയിലെ ബ്ളാക്ക് ബീച്ചെന്ന റിസോര്‍ട്ടിന് നഗരസഭ സ്റ്റോപ്പ്മെമ്മോ നല്‍കിയത്. നടപടികള്‍ സ്വീകരിച്ച് ഫയലുകള്‍ മുകളിലേക്ക് അയച്ചെന്നാണ് ചെയര്‍പേഴ്സണ്‍ പറയുന്നത്.

ഇനി ഈ സ്റ്റോപ്പ്മെമ്മോ നടപ്പായോ എന്നറിയാന്‍ ഞങ്ങള്‍ റിസോര്‍ട്ടിലെത്തി. സ്റ്റോപ്പ്മെമ്മോ വാങ്ങി കൈയ്യില്‍ വച്ച ശേഷം ഉടമ പട്ടാപ്പകല്‍ നിര്‍മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ്.

ടൂറിസം മേഖലയെന്ന നിലയ്ക്ക് താത്കാലിക നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ ഓരോ വര്‍ഷവും നഗരസഭ അനുമതി നല്‍കാറുണ്ട്. ഇത്തവണ അതിനും അനുമതി നല്‍കിയിട്ടില്ല. എന്നിരിക്കെയാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തീരത്ത് ഉയരുന്നത്.