LiveTV

Live

Kerala

കനത്ത മഴ: കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

10 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

കനത്ത മഴ: കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.

പാലക്കാട്-തിരുനൽവേലി പാലരുവി എക്പ്രസ്, തിരുനൽവേലി-പാലക്കാട് പാലരുവി എക്പ്രസ്, എറണാകുളം- കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റ് പ്രധാന ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതിലൂടെ കടന്നുപോകുന്നത്.