LiveTV

Live

Kerala

സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപെടും

റേഷന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപെടും

സംസ്ഥാനത്തിന്‍റെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപെടും. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. റേഷന്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ നിയമം നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന് ലഭിക്കുന്ന അരിവിഹിതത്തില്‍ കുറവുണ്ട്. നിലവില്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് മാത്രമെ 5 കിലോ അരി ലഭിക്കുന്നുഉള്ളു. അരിവിഹിതം വര്‍ധിപ്പിച്ച് എല്ലാവര്‍ക്കും 5 കിലോ അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനായി അരിവിഹിതം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപെടും.

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകള്‍ക്കും ഏകീകൃത നിറം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകൊ എല്ലാ താലൂക്കുകളിലും ഓണ ചന്തകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.