LiveTV

Live

Kerala

കാഴ്ചയില്ലാത്തവരെ വെള്ളക്കെട്ടിലാഴ്ത്തിയ സംഭവം; കെട്ടിയടച്ച ഓവുചാല്‍ അധികൃതരെത്തി തുറന്നു

കോഴിക്കോട് ഭട്ട് റോഡില്‍ കാഴ്ചയില്ലാത്ത മൂന്ന് പേരെയടക്കം വെള്ളക്കെട്ടിലാഴ്ത്തിയ വ്യക്തിക്കെതിരെ ജില്ലാഭരണകൂടത്തിന്റെ നടപടി.

കാഴ്ചയില്ലാത്തവരെ വെള്ളക്കെട്ടിലാഴ്ത്തിയ സംഭവം; കെട്ടിയടച്ച ഓവുചാല്‍ അധികൃതരെത്തി തുറന്നു

കോഴിക്കോട് ഭട്ട് റോഡില്‍ കാഴ്ചയില്ലാത്ത മൂന്ന് പേരെയടക്കം വെള്ളക്കെട്ടിലാഴ്ത്തിയ വ്യക്തിക്കെതിരെ ജില്ലാഭരണകൂടത്തിന്റെ നടപടി. അയല്‍വാസി കെട്ടിയടച്ച ഓവുചാല്‍ അധികൃതരെത്തി തുറന്നുവിട്ടു. കാഴ്ചയില്ലാത്ത മൂന്ന് പേരടക്കം 25ഓളം കുടുംബങ്ങളാണ് വെള്ളക്കെട്ടില്‍ ദുരിതമനുഭവിച്ചിരുന്നത്.

ചാത്തങ്ങാട്ട് മാധവിയുടെ വീട്. ഇവരുടെ കാഴ്ച നഷ്ടപ്പെട്ട മൂന്ന് മക്കളുള്‍പ്പെടെ താമസിക്കുന്ന വീടിന്‍റെ അകം നിറയെ വെള്ളം. പ്രാഥമികാവശ്യങ്ങള്‍ക്കെല്ലാം ഒറ്റയ്ക്ക് പുറത്ത് പോയിരുന്ന ഇവര്‍ക്കിപ്പോള്‍ വീടിനകത്ത് കൂടി നടക്കാന്‍ പോലും സാധിക്കുന്നില്ല. 40 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇങ്ങനെ വെള്ളം കയറുന്നതെന്ന് വീട്ടുകാര്‍ പറയുന്നു.

വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 25 ഓളം കുടുംബങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ജില്ലാകലക്ടര്‍ ഓവുചാല്‍ തുറക്കാന്‍ ഉത്തരവിട്ടത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യു വകുപ്പ് അധികൃതരെത്തി ഓവുചാല്‍ തുറന്നു.