LiveTV

Live

Kerala

അഭിമന്യു വധക്കേസ്: പ്രതികള്‍ രാജ്യം വിട്ടതിന് തെളിവില്ലെന്ന് ഡി.ജി.പി

കൊലയാളി സംഘത്തെ സഹായിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാവടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

അഭിമന്യു വധക്കേസ്: പ്രതികള്‍ രാജ്യം വിട്ടതിന് തെളിവില്ലെന്ന് ഡി.ജി.പി

അഭിമന്യു വധക്കേസിലെ പ്രതികള്‍ രാജ്യം വിട്ടുവെന്നതിന് തെളിവില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഡിജിപി വ്യക്തമാക്കി. കേസില്‍ ഇത് വരെ ഒമ്പത് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Also read: അഭിമന്യു വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Also read: വട്ടവടയില്‍ ലൈബ്രറി ഒരുങ്ങുന്നു; പേര് അഭിമന്യു മഹാരാജാസ്

പ്രതികള്‍ക്ക് വേണ്ടി അയല്‍ സംസ്ഥാനങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്. പ്രതികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ തീരുമാനം എടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കേസിലെ മുഖ്യപ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കുന്നത്.

കൊലയാളി സംഘത്തെ സഹായിച്ച കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പോപ്പുലര്‍ ഫ്രണ്ട് നേതാവടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായിട്ടുള്ളത്.