LiveTV

Live

Kerala

കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു; പക്ഷേ, മഅ്ദനിയുടെ വിചാരണ നടപടികള്‍ ഇപ്പോഴും സ്തംഭനാവസ്ഥയില്‍

ബംഗളുരു സ്‍ഫോടന കേസില്‍ വാദം കേട്ടിരുന്ന എന്‍.ഐ.എ കോടതി ജഡ്ജിയെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റിയിരുന്നു. വിചാരണ തുടങ്ങിയതിനുശേഷം രണ്ടാം തവണയാണ് ജഡ്ജിയെ സ്ഥലം മാറ്റുന്നത്.

കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു; പക്ഷേ, മഅ്ദനിയുടെ വിചാരണ നടപടികള്‍ ഇപ്പോഴും സ്തംഭനാവസ്ഥയില്‍

അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണ നടപടികള്‍ സ്തംഭനാവസ്ഥയില്‍. സ്ഥലം മാറ്റിയ ജഡ്ജിക്ക് പകരം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍മൂലം മഅ്ദനി ദുരിതം അനുഭവിച്ചുകൊണ്ടിരിക്കെയാണ് വിചാരണ അനന്തമായി നീളുന്നത്.

ബംഗളുരു സ്‍ഫോടന കേസില്‍ വാദം കേട്ടിരുന്ന എന്‍.ഐ.എ കോടതി ജഡ്ജിയെ കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റിയിരുന്നു. വിചാരണ തുടങ്ങിയതിനുശേഷം രണ്ടാം തവണയാണ് ജഡ്ജിയെ സ്ഥലം മാറ്റുന്നത്. നിരവധി രോഗങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന മങ്ങ്ദനിക്ക് ബംഗളുരു നഗരം വിട്ടുപോകാന്‍ അനുമതിയില്ല.

വിചാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തികരിക്കുന്നതിനും, മികച്ച ചികിത്സ്യ ലഭ്യമാക്കുന്നതിനും കേരള സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്ന് പിഡിപി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.