LiveTV

Live

Kerala

‘നമ്മുടെ കായല്‍’ വീണ്ടെടുക്കുന്നു ശാസ്താകോട്ട തടാകത്തെ

നാശത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ കായല്‍ എന്ന വാട്സാപ് കൂട്ടായ്മ. 

‘നമ്മുടെ കായല്‍’ വീണ്ടെടുക്കുന്നു ശാസ്താകോട്ട തടാകത്തെ

നാശത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട തടാകത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നമ്മുടെ കായല്‍ എന്ന വാട്സാപ് കൂട്ടായ്മ. ഒഴിവുദിവസങ്ങളില്‍ തടാകത്തിലെ മാലിന്യവും പായലും നീക്കം ചെയ്യുകയാണ് ഇവര്‍. വിദ്യാര്‍ഥികളും നാട്ടുകാരുമടക്കം നൂറ് കണക്കിന് ആളുകളാണ് ഒഴിവുദിവസങ്ങളില്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നത്.

നമ്മുടെ കായല്‍ എന്ന വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ശാസ്താംകോട്ട തടാകത്തെ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്. ഓരോ അവധി ദിനത്തിലും തടാകത്തില്‍ കിലോമീറ്ററുകളോളം വ്യാപിച്ച് കിടക്കുന്ന മുള്ളന്‍ പായലും അടിഞ്ഞ് കൂടിയ മാലിന്യങ്ങളും നീക്കം ചെയ്യും. തടാകത്തില്‍ നിന്ന് വാരിയെടുക്കുന്ന പായലുകള്‍ വടത്തില്‍ കെട്ടി കരയിലെത്തിക്കും. തടാകം സംരക്ഷിക്കണമെന്ന് പ്രസംഗിച്ച് നടക്കുകയല്ല പ്രവര്‍ത്തിയിലൂടെ അതിന് മുന്നിട്ടിറങ്ങുകയാണ് ഇവര്‍.

ഓരോ ആഴ്ച പിന്നിടുമ്പോഴും നിരവധിയാളുകളാണ് തടാകസംരക്ഷണത്തിന് പിന്തുണയുമായെത്തുന്നത്. കൊല്ലം ജില്ലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകൂടിയായ തടാകം പൂര്‍ണമായും വീണ്ടെടുക്കുന്നത് വരെ ശ്രമം തുടരാനാണ് നമ്മുടെ കായല്‍ കൂട്ടായ്മയുടെ തീരുമാനം.