LiveTV

Live

Kerala

മീനില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്തുന്നതിനായി പരിശോധന

പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.

മീനില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്തുന്നതിനായി പരിശോധന

മീനില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരുന്നു. കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് പരിശോധന നടത്തിയത്. ട്രയിന്‍ മാര്‍ഗം എത്തുന്ന മീനുകളാണ് പരിശോധിച്ചത്. പ്രഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്താനായില്ല.

ഇതര സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിലെ ഫോര്‍മാലിന്‍റെ അംശം കണ്ടെത്തനാണ് പരിശോധന നടത്തിയത്. കോഴിക്കോട്, ഷെര്‍ണ്ണൂര്‍, തൃശൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍റെ അംശം കണ്ടെത്താനായില്ല. പരിശോധിച്ച സാമ്പിളുകള്‍ വിശദമായ പരിശോധനക്കായി അയച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.