LiveTV

Live

Kerala

സി.പി.എം രാമായണമാസം ആചരിക്കില്ലെന്ന് കോടിയേരി 

സംസ്കൃതസംഘം സി.പി.എമ്മിന് കീഴിലുള്ളതല്ല. സ്വതന്ത്ര സംഘടനയുടെ പരിപാടി സി.പി.എമ്മിന്റെ പേരിലാക്കാനാണ് ശ്രമമെന്നും കോടിയേരി

സി.പി.എം രാമായണമാസം ആചരിക്കില്ലെന്ന് കോടിയേരി 

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന വാർത്ത തളളി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്കൃത സംഘം എന്ന സ്വതന്ത്ര സംഘടനയാണ് രാമായണത്തെ സംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് സിപിഎമ്മിന്റെ പേരിലാക്കാനുളള പ്രചാരണമാണ് ചില മാധ്യമങ്ങൾ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

സിപിഎം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന രീതിയിൽ മാധ്യമങ്ങൾ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കുന്നത്. രാമായണ മാസമെന്ന നിലയിൽ കർക്കട മാസത്തെ ആർഎസ്എസ് വർഗീയപ്രചാരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുർവിനിയോഗം ചെയ്യുകയാണ്.

ഈ സംഘടന സിപിഎമ്മിന്റെ കീഴിലുള്ള സംഘടനയല്ല. ഒരു സ്വതന്ത്ര സംഘടനയാണ്. 
കോടിയേരി ബാലകൃഷ്ണന്‍

പുരാണേതിഹാസങ്ങളെ ഉപയോഗിച്ച് നടത്തുന്ന തെറ്റായ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതിന് സംസ്കൃത പണ്ഡിതരും അധ്യാപകരും രൂപം നൽകിയിട്ടുളള സംസ്കൃതസംഘം എന്ന സംഘടന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്കൃത സംഘം സിപിഎമ്മിന്റെ കീഴിലുളള സംഘടനയല്ല. മറിച്ച് ഒരു സ്വതന്ത്ര സംഘടനയാണ്. ആ സംഘടന നടത്തുന്ന പ്രചാരണ പരിപാടികൾ കർക്കിടക മാസത്തിലെ രാമായണ പാരായണമല്ല എന്നാണ് മനസിലാക്കുന്നത്.

Also read: രാമായണ മാസാചരണത്തിനൊരുങ്ങി സി.പി.എം

വസ്തുത ഇതായിരിക്കെ പരിപാടിയെ സിപിഎമ്മിനെതിരെയുളള പ്രചാരണമാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും കോടിയേരി വാർത്തകുറിപ്പിൽ അറിയിച്ചു.

സിപിഐ എം രാമായണ മാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം തീർത്തും ...

Posted by Kodiyeri Balakrishnan on Wednesday, July 11, 2018