LiveTV

Live

Kerala

ഈ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ കിട്ടുന്നത് വാങ്ങണം, പോകണം... !

തിരുവനന്തപുരം നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആവശ്യത്തിനനുസരിച്ച് പെട്രോൾ നൽകുന്നില്ലെന്ന് പരാതി. കമ്പനി സെറ്റ് ചെയ്തിരിക്കുന്ന തുകക്ക് മാത്രമാണ് ഇന്ധനം നൽകുന്നത്. 

ഈ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ കിട്ടുന്നത് വാങ്ങണം, പോകണം... !

തിരുവനന്തപുരം നഗരത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ആവശ്യത്തിനനുസരിച്ച് പെട്രോൾ നൽകുന്നില്ലെന്ന് പരാതി. കമ്പനി സെറ്റ് ചെയ്തിരിക്കുന്ന തുകക്ക് മാത്രമാണ് ഇന്ധനം നൽകുന്നത്. ബേക്കറി ജംഗഷനിലെ പമ്പിൽ ഇതു സംബന്ധിച്ച തർക്കം പൊലീസെത്തിയാണ് പരിഹരിച്ചത്.

വിശാലമായ പമ്പിൽ ഒട്ടോറിക്ഷകൾക്ക് മാത്രമായി പ്രത്യേക ഇടമൊരുക്കിയാണ് ഇവിടെ ഇന്ധനം നൽകുന്നത്. അതിൽ ദീർഘദൂര സഞ്ചാരത്തിനാവശ്യമായ ഇന്ധനം ആവശ്യപ്പെട്ടാൽ പമ്പുടമ പറയുന്ന തുകക്ക് മാത്രമേ ഇന്ധനം നൽകൂ. ഇന്ധന വിതരണ പ്രശ്നം രൂക്ഷമായതോടെ സംഘർഷത്തിന് വഴി വച്ചു. ഒടുവിൽ പൊലീസെത്തി ഓട്ടോറിക്ഷ തൊഴിലാളികളുടെ ആവശ്യം പരിഗണിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് പ്രശ്നം പരിഹരിക്കുകയായിരുന്നു.