LiveTV

Live

Kerala

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

രഹസ്യമൊഴിയിൽ വ്യക്തത വരുത്താന്‍ വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. രഹസ്യമൊഴിയിൽ കൂടുതലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് മൊഴിയെടുക്കുക.

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി അന്വേഷണ സംഘം ഇന്ന് വീണ്ടും രേഖപ്പെടുത്തും. രഹസ്യമൊഴിയിൽ കൂടുതലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ചാണ് മൊഴിയെടുക്കുക. പ്രകൃതി വിരുദ്ധ പീഡനം നടന്നുവെന്നാണ് കന്യാസ്ത്രി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ ലൈംഗിക പീഡനം എന്നാണ് ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് കന്യാസ്ത്രീ നല്‍കിയിരിക്കുന്ന രഹസ്യ മൊഴി. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. കുറവിലങ്ങാട് മഠത്തിലെത്തിയാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുക്കുക.