LiveTV

Live

Kerala

രാജ്യത്തെ നടുക്കിയ ആ ദുരന്തത്തിന് മുപ്പതാണ്ട്; അപകടത്തിന്റെ കാരണം ഇന്നും ദുരൂഹം

1988 ജൂലൈ എട്ടിന് 12.20 നാണ് പെരുമണ്‍‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍- കന്യാകുമാരി ഐലന്റ് എക്സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. 105 പേരാണ് മരിച്ചത്; ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു.

രാജ്യത്തെ നടുക്കിയ ആ ദുരന്തത്തിന് മുപ്പതാണ്ട്; അപകടത്തിന്റെ കാരണം ഇന്നും ദുരൂഹം

രാജ്യത്തെ നടുക്കിയ പെരുമണ്‍ ട്രെയിന്‍ അപകടത്തിന് ഇന്ന് മുപ്പതാണ്ട്. ഐലന്റ് എക്സ്പ്രസില്‍ സഞ്ചരിച്ചവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരുമടക്കം 105 പേരാണ് ദുരന്തത്തില്‍ മരിച്ചത്. മുപ്പത് വര്‍ഷം പിന്നിടുമ്പോഴും അപകടത്തിന്റെ കാരണം അവ്യക്തമായി തുടരുകയാണ്.

1988 ജൂലൈ എട്ടിന് 12.20 നാണ് പെരുമണ്‍‍ പാലത്തില്‍ നിന്ന് ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. എഞ്ചിന്‍ പെരുമണ്‍ ഭാഗം പിന്നിട്ടയുടനെ 10 ബോഗികള്‍ അഷ്ടമുടിക്കായലിലേക്ക് പതിച്ചു. 105 പേരുടെ ജീവന്‍ കവര്‍ന്ന അപകടത്തില്‍ ഇരുനൂറിലധികം പേര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ നടത്തിയ രക്ഷപ്രവര്‍ത്തനമാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ദുരന്തകാരണം ചുഴലിക്കാറ്റാണെന്നായിരുന്നു റെയില്‍വേയുടെ കണ്ടെത്തല്‍. പക്ഷേ അത് വിശ്വസിക്കാന്‍ നാട്ടുകാര്‍ തയാറല്ല.

അപകടം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് പാളത്തില്‍ പലയിടത്തും സ്ലീപ്പറുകള്‍ ഇളകിത്തുടങ്ങിയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത് അമിത വേഗതയില്‍ പാഞ്ഞെത്തിയ ട്രെയിന്‍ അശാസ്ത്രീയമായി ബ്രേക്കിട്ടതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ വിശ്വസിക്കുന്നത്. പെരുമണ്‍ അപകടം പുനരന്വേഷിക്കണമെന്ന് ലോക്സഭയിലടക്കം ആവശ്യമുയര്‍ന്നുവെങ്കിലും അത് അടഞ്ഞ അധ്യായമാണെന്നാണ് റെയില്‍വേയുടെ നിലപാട്.