LiveTV

Live

Kerala

കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സിമന്റ് വ്യാപാരികള്‍

സിമന്‍റ് കമ്പനികള്‍ വില സംയുക്തമായി വർധിപ്പിച്ച നടപടിക്ക് കോമ്പറ്റീഷന്‍ കമ്മീഷനില്‍നിന്നും അനുകൂല വിധി വന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യാപാരികള്‍

കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് സിമന്റ് വ്യാപാരികള്‍

സിമന്‍റ് കമ്പനികള്‍ വില സംയുക്തമായി വർധിപ്പിച്ച നടപടിക്ക് കോമ്പറ്റീഷന്‍ കമ്മീഷനില്‍നിന്നും അനുകൂല വിധി വന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യാപാരികള്‍. കോമ്പറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ വ്യാപാരികള്‍ അപ്പീല്‍ പോകും.

2012ല്‍ വിവിധ കമ്പനികള്‍ സംയുക്തമായി വില വര്‍ധിപ്പിച്ചത് കോമ്പറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചാണെന്ന് കാണിച്ചാണ് വ്യാപാരികള്‍ പരാതി നല്‍കിയത്. കോമ്പറ്റീഷന്‍ നിയമങ്ങള്‍ അട്ടിമറിച്ചതിന്റെ ശബ്ദരേഖകള്‍ ഉള്‍പ്പടെയുള്ള തെളിവുകള്‍ സഹിതമാണ് കോമ്പറ്റീഷന്‍ കമ്മീഷന് പരാതി നല്‍കിയത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ 9 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. 3 തവണ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ കേസ് ഒടുവില്‍ കോമ്പറ്റീഷന്‍ നിയമങ്ങള്‍ അട്ടിമറിച്ചതിന് തെളിവില്ലെന്ന് പറഞ്ഞ് കമ്പനികള്‍ക്ക് അനുകൂലമായി വിധിവന്നു. ഇത് അസ്വാഭാവികമാണെന്ന് സിമന്റ് വ്യാപാരികള്‍ ആരോപിക്കുന്നു.

സിമന്‍റ് വില വര്‍ധനവിനെ നിയമപരമായി നേരിടുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് നേരത്തെ പറഞ്ഞിരുന്നെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വില വര്‍ധനവിലൂടെ കോടികളാണ് സംസ്ഥാനത്തുനിന്നും സിമന്‍റ് കമ്പനികള്‍ക്ക് ലഭിക്കുന്നത്.