LiveTV

Live

Kerala

അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു; സെല്‍ഫി എടുത്ത് ആഘോഷിച്ചത് വിവാദത്തില്‍

എറണാകുളം മഹാരാജാസ് കോളജില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എസ്‍.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ സുരേഷ് ഗോപി എം‍.പി സന്ദര്‍ശനം നടത്തി. സുരേഷ് ഗോപി അഭിമന്യുവിന്റെ മാതാപിതാക്കളുമായി സംസാരിച്ചു 

അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു; സെല്‍ഫി എടുത്ത് ആഘോഷിച്ചത് വിവാദത്തില്‍

എറണാകുളം മഹാരാജാസ് കോളജില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ എസ്‍.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട്ടില്‍ സുരേഷ് ഗോപി എം‍.പി സന്ദര്‍ശനം നടത്തി. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ സുരേഷ് ഗോപി അഭിമന്യുവിന്റെ മാതാപിതാക്കളുമായി സംസാരിച്ചു. തുടര്‍ന്ന് സഹായവാഗ്ദാനവും നടത്തി.

കേസന്വേഷണത്തെ കുറിച്ചുള്ള സുരേഷ് ഗോപിയുടെ ചോദ്യത്തിന് പൊലീസിലും പാര്‍ട്ടിയിലും വിശ്വാസമുണ്ടെന്നായിരുന്നു അഭിമന്യുവിന്റെ മാതാപിതാക്കള്‍ നല്‍കിയ മറുപടി. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിന് മുമ്പ് വട്ടവടയില്‍ വഴിനീളെ സെല്‍ഫി എടുത്ത് ആഘോഷിച്ചാണ് താരം തിരിച്ചത്. സുരേഷ് ഗോപിയുടെ സെല്‍ഫി ആഘോഷത്തിനെതിരെ നിരവധി നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയ മുതലെടുപ്പിന് നേരത്തെ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തെ ഹിന്ദു ഹത്യ എന്ന നിലയ്ക്കാണ് സംഘപരിവാര്‍ ചിത്രീകരിച്ചത്. ഹിന്ദു ഹെല്‍പ് ലൈന്‍ അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി എത്തിയിരുന്നു. എന്നാല്‍ ഇത് അഭിമന്യുവിന്റെ കുടുംബം നിരസിക്കുകയായിരുന്നു.

അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചു; സെല്‍ഫി എടുത്ത് ആഘോഷിച്ചത് വിവാദത്തില്‍