LiveTV

Live

Kerala

ആര്‍എസ്പി യുഡിഎഫില്‍ ഉറച്ചു നില്‍ക്കും

എല്‍ഡിഎഫിലെ തിക്താനുഭവങ്ങള്‍ മൂലമാണ് മുന്നണി വിടേണ്ടി വന്നതെന്നും എ.എ അസീസ് തിരുവനന്തപുരത്ത് പറഞ്ഞു...

ആര്‍എസ്പി യുഡിഎഫില്‍ ഉറച്ചു നില്‍ക്കും

ആര്‍എസ്പി യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് എ.എ അസീസ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ആര്‍എസ്പി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ വേണ്ടിയാണ്. എല്‍ഡിഎഫിലെ തിക്താനുഭവങ്ങള്‍ മൂലമാണ് മുന്നണി വിടേണ്ടി വന്നതെന്നും എ.എ അസീസ് തിരുവനന്തപുരത്ത് പറഞ്ഞു.

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ. ആര്‍എസ്പിയുടെ സീറ്റുകള്‍ എല്‍ഡിഎഫ് കവര്‍ന്നെടുക്കുകയായിരുന്നുവെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ് പറഞ്ഞു.