LiveTV

Live

Kerala

വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചതിന് പിന്നില്‍ ആത്മീയ ലൈംഗിക ചൂഷണമെന്ന് ദേശീയ വനിത കമ്മീഷന്‍

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് സഭാ നേതൃത്വത്തോട് വിശദീകരണം തേടുമെന്നും ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു. പീഡനത്തിനിരയായ വീട്ടമ്മയില്‍ നിന്നും...

വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചതിന് പിന്നില്‍ ആത്മീയ ലൈംഗിക ചൂഷണമെന്ന് ദേശീയ വനിത കമ്മീഷന്‍

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതി നല്‍കിയ കന്യാസ്ത്രീയെ സന്ദര്‍ശിച്ചു. കുറവിലങ്ങാട്ടെ മഠത്തില്‍ നേരിട്ടെത്തിയായിരുന്നു സന്ദര്‍ശനം. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന് കന്യാസ്ത്രീ പരാതി പറഞ്ഞതായി വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനത്തിന് ഇരയായ സ്ത്രീയെ കണ്ട് മൊഴിയെടുത്തതിന് ശേഷമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ കാണാന്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖശര്‍മ്മ എത്തിയത്. കുറവിലങ്ങാട്ടെ മഠത്തില്‍ നേരിട്ടെത്തിയായിരുന്നു സന്ദര്‍ശനം. ഏകദേശം ഒന്നരമണിക്കൂറോളം കന്യസ്ത്രീയുമായി ഇവര്‍ സംസാരിച്ചു. പരാതി ഉന്നയിച്ചതിന് ശേഷം ഒറ്റപ്പെട്ടതായും അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നും കന്യാസ്ത്രീ പരാതി പറഞ്ഞതായി വനിത കമ്മീഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ഉര്‍ജ്ജിതമാക്കാന്‍ കേരളത്തിലേയും പഞ്ചാബിലെയും മുഖ്യമന്ത്രിമാരോടും ഡിജിപിമാരോടും നിര്‍ദ്ദേശിക്കുമെന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ വിഷയം പെടുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. മഠത്തിന്റെ ചുവരില്‍ തൂക്കിയിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രം എടുത്ത് മാറ്റാനുള്ള നിര്‍ദ്ദേശം കൂടി നല്‍കിയാണ് വനിത കമ്മീഷന്‍ മടങ്ങിയത്.