LiveTV

Live

Kerala

നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് പ്രവേശനാനുമതി

കണ്ണൂര്‍ അഞ്ചരക്കണ്ടി, കൊല്ലം അസീസിയ, തിരുവനന്തപുരം എസ്‌യുടി, സിഎസ്‌ഐ കാരക്കോണം എന്നീ കോളജുകളുടെ വിലക്കാണ് നീക്കിയത്.

നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് പ്രവേശനാനുമതി

സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യസര്‍വകലാശാല എംബിബിഎസിന് പ്രവേശനാനുമതി നല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടി, കൊല്ലം അസീസിയ, തിരുവനന്തപുരം എസ്‌യുടി, സിഎസ്‌ഐ കാരക്കോണം എന്നീ കോളജുകളുടെ വിലക്കാണ് നീക്കിയത്. ന്യൂനതകള്‍ പരിഹരിച്ചെന്ന് ചൂണ്ടിക്കാട്ടി കോളജുകള്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലയുടെ തീരുമാനം.

വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഒഴിവുള്ള 450 സീറ്റുകളിലും കോളജുകള്‍ക്ക് പ്രവേശനം നടത്താം. അധ്യാപകരുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ആരോഗ്യസര്‍വകലാശാല കര്‍ശന നിര്‍ദേശങ്ങള്‍ കോളജുകള്‍ക്ക് നല്‍കിയിട്ടുണ്ട്.