LiveTV

Live

Kerala

ടെക്നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍

കേരളത്തിലെ ഐ.ടി മേഖലയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. റിപ്പോര്‍ട്ടില്‍ ചീഫ് ഫിനാന്‍സ് ഓഫീസറെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല.

ടെക്നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍

ടെക്നോപാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സുതാര്യമെന്ന് ഐ.ടി സെക്രട്ടറി എം ശിവശങ്കരന്‍. കേരളത്തിലെ ഐ.ടി മേഖലയില്‍ കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ഐ.ടി പാർക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് 2017ല്‍ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഭൂരിഭാഗം നിര്‍ദേശങ്ങളും നടപ്പിലാക്കിയതായും ഐ.ടി സെക്രട്ടറി പറഞ്ഞു.

2017 ജൂണില്‍ ഒരു അഡീഷണല്‍ സെക്രട്ടറിയും രണ്ട് അണ്ടര്‍ സെക്രട്ടറിമാരും അടങ്ങുന്ന സംഘം ഐ.ടി മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ട നിര്‍ദേശങ്ങളെല്ലാം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതായി ഐ.ടി വകുപ്പ് സെക്രട്ടറി എം.ശിവശങ്കരന്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ ചീഫ് ഫിനാന്‍സ് ഓഫീസറെ വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല. ടെക്നോപാര്‍ക്കില്‍ കൈവശമുളള സ്ഥലം ചിലര്‍ മറ്റുളളവര്‍ക്ക് മറിച്ച് നല്‍കുന്ന രീതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ക്യൂ സിസ്റ്റം കൃത്യമായി നടപ്പിലാക്കി.

2016ന് ശേഷം ടെക്നോപാര്‍ക്കില്‍ എല്ലാ കാര്യങ്ങളും പൂര്‍ണമായും സുതാര്യമാണ്. കേരളത്തിലെ ഐ.ടി മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ടെക്നോപാര്‍ക്കിനെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ശിവശങ്കരന്‍ പറഞ്ഞു.