LiveTV

Live

Kerala

നിപ പ്രതിരോധം; സംസ്ഥാന സര്‍ക്കാരിന് അമേരിക്കന്‍ സ്ഥാപനങ്ങളുടെ ആദരം

ലോകപ്രശസ്തമായ ഇന്‍സ്റ്റ്യൂൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ സഹസ്ഥാപകന്‍ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എച്ച്.ഐ.വി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ.

നിപ പ്രതിരോധം; സംസ്ഥാന സര്‍ക്കാരിന് അമേരിക്കന്‍ സ്ഥാപനങ്ങളുടെ ആദരം

നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാന സര്‍ക്കാരിന് അമേരിക്കയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ഗ്ലോബല്‍ വൈറസ് നെറ്റ് വര്‍ക്കിന്റെയും ആദരവ്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ഗവേഷണ മേഖലകളില്‍ ഇന്‍സ്റ്റിറ്റ‌്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുമായി സഹകരിക്കാന്‍ കേരളത്തിന് താല്‍പര്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളത്തെ ഭീതിയിലാഴ്ത്തി കടന്നുപോയ നിപ വൈറസിനെ ഫലപ്രദമായി പ്രതിരോധിച്ചതിനുള്ള സ്വീകരണമാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഏറ്റ്വാങ്ങിയത്. ലോകപ്രശസ്തമായ ഇന്‍സ്റ്റ്യൂൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ബഹുമതി കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിനുളള വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജാഗ്രതയോടെയും കൂട്ടായുമുളള ഈ പ്രവര്‍ത്തനമാണ് മരണസംഖ്യ കുറച്ചതും രോഗം പടരാതെ നിയന്ത്രിച്ചതുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രി കെകെ ശൈലജയും പരിപാടിയില്‍ പങ്കെടുത്തു.