LiveTV

Live

Kerala

ജന്തുജന്യരോഗങ്ങള്‍ വര്‍ധിക്കുന്നു: ജില്ലാതല നിരീക്ഷണ കേന്ദ്രങ്ങളെന്ന ആവശ്യമുയര്‍ത്തി മൃഗഡോക്ടര്‍മാര്‍

നിലവില്‍ മൃഗങ്ങളിലുണ്ടാകുന്ന രോഗാണുക്കളെക്കുറിച്ച് പഠിക്കാനുള്ള സൌകര്യങ്ങള്‍ സംസ്ഥാനത്ത് കുറവാണ്. ജന്തു ജന്യ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ പഠിക്കാനായി ജില്ലാതല കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്.

ജന്തുജന്യരോഗങ്ങള്‍ വര്‍ധിക്കുന്നു: ജില്ലാതല നിരീക്ഷണ കേന്ദ്രങ്ങളെന്ന ആവശ്യമുയര്‍ത്തി മൃഗഡോക്ടര്‍മാര്‍

സംസ്ഥാനത്ത് ജന്തു ജന്യരോഗങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാതല ജന്തുജന്യരോഗ നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് വിദഗ്ധര്‍. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ രോഗാണുക്കളുടെ സാന്നിധ്യം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനാണ് മുന്നോട്ട് വെക്കുന്നത്. ലോക ജന്തുജന്യ രോഗദിനാചരണത്തിന്റെ ഭാഗമായാണ് മൃഗഡോക്ടര്‍മാരുടെ സംഘടന പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

നിപയക്കമുള്ള ജന്തുജന്യരോഗങ്ങള്‍ മനുഷ്യരിലേക്ക് പകരുന്നത് തടയാന്‍ കൂടുതല്‍ മുന്‍കരുതല്‍ ആവശ്യമാണെന്നാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പറയുന്നത്. നിലവില്‍ മൃഗങ്ങളിലുണ്ടാകുന്ന രോഗാണുക്കളെക്കുറിച്ച് പഠിക്കാനുള്ള സൌകര്യങ്ങള്‍ സംസ്ഥാനത്ത് കുറവാണ്. ജന്തു ജന്യ രോഗങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ പഠിക്കാനായി ജില്ലാതല കേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. മൃഗങ്ങളിലെ രോഗാണുക്കളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഈ കേന്ദ്രങ്ങള്‍ സഹായകരമാകും.

ദേശാടനപക്ഷികള്‍ ഏറെയെത്തുന്ന നാടു കൂടിയാണ് കേരളം. മനുഷ്യരും വളര്‍ത്തുമൃഗങ്ങളും വന്യമൃഗങ്ങളും കൂടി ചേരുന്ന മേഖലകളും സംസ്ഥാനത്ത് കൂടുതലാണ്. വവ്വാലുകളും ദേശാടനകിളികളും വളര്‍ത്തു മൃഗങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നത് പഠന വിധേയമാക്കേണ്ടതുണ്ട്. നിപ വീണ്ടും വരാനുള്ള സാധ്യതകള്‍ ഇല്ലാതാക്കണമെങ്കില്‍ ഇത്തരം മുന്‍കരുതല്‍ ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.