സ്ഥലം കൈമാറണം: കെ.എസ്.ആര്.ടി.സിയുടെ ഏറ്റവും വലിയ വര്‍ക്ക് ഷോപ്പ് പൂട്ടേണ്ടിവരുമെന്ന് ആശങ്ക
കെഎസ്ആര്‍ടി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിന്റെ സ്ഥലം എഞ്ചിനീയറിംഗ് കോളേജിന് കൈമാറണമെന്ന് ഗതാഗത സെക്രട്ടറി. ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയിറങിന് കോളജിന് പാട്ടത്തിന് കൈമാറാനുള്ള ഭൂമി....

കെഎസ്ആര്‍ടി പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിന്റെ എട്ട് ഏക്കര്‍ സ്ഥലം എഞ്ചിനീയറിംഗ് കോളേജിന് കൈമാറാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. ശ്രീ ചിത്തിരതിരുനാള്‍ എഞ്ചിനീയിറങിന് കോളജിന് പാട്ടത്തിന് കൈമാറാനുള്ള ഭൂമി ഒരാഴ്ചക്കകം കൈമാറണമെന്നാണ് ഉത്തരവ്. കേരളത്തിലെ ഏറ്റവും വലിയ വര്‍ക്ക് ഷോപ്പ് പൂട്ടേണ്ടിവരുമെന്ന് ആശങ്ക. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
പാപ്പനംകോട് ശ്രീചിത്തിരതിരുനാള്‍ എഞ്ചിനീയറിങ് കോളജ് കെ എസ് ആര് ടി സിക്ക് കീഴിലാണ് തുടങ്ങിയത്. അതിനാല്‍ തന്നെ കെ എസ് ആര് ടി സിയുടെ സ്ഥലവും കെട്ടിടവും കോളേജിന് കൈമാറിയിരുന്നു. 1998 ലെ കരാര്‍ പ്രകാരം 7.57 ഏക്കര്‍ ഭൂമി കൂടി കോളജ് കൈമാറാനുണ്ട്. എന്നാല്‍ കാലക്രമത്തില്‍ കോളജിന്റെ ഉടമസ്ഥത കെ എസ് ആര് ടി സിയില്‍ നിന്നും ഉന്നതവിദ്യാഭ്യാസ വകുപ്പിലേക്ക് കൈമാറി. അതോടെ കൂടുതല്‍ സ്ഥലം കൈമാറുന്നത് കെ എസ് ആര് ടി സി വേണ്ടെന്ന് വെച്ചു. 98 ലെ കരാര്‍ പ്രകാരമുള്ള 7.57 ഏക്കര്‍ ഒരാഴ്ചക്കകം കൈമാറണമെന്ന ഉത്തരവാണ് ഇന്നലെ ഗതാഗത സെക്രട്ടറി കെ ആര് ജ്യോതിലാല്‍ പുറപ്പെടുവിച്ചത്. ആകെ 9 ഏക്കറുള്ള കെ എസ് ആര് ടി സിയുടെ എറ്റവും വലിയ വര്‍ക്ക്ഷോപ്പിന്റെ എട്ട് ഏക്കറോളം കൈമാറണമെന്ന സര്‍ക്കാര്‍ നിര്‍ദേശം വര്‍ക്ക്ഷോപ്പ് അടച്ചുപൂട്ടലിലേക്ക് എത്തിക്കുമെന്നാണ് തൊഴിലാളികളുടെ ആശങ്ക.
ഇതുവരെ ഭൂമി കൈമാറാതിരുന്നതിനാല്‍ കെ എസ് ആര് ടി സി എം ഡി വിശദീകരണം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആര് ടി സി ക്ക് മറ്റൊരു ആഘാതമായി മാറുകയാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്