LiveTV

Live

Kerala

ഫെബിയും ഫെബിനയും ഇനി ഈ നാടിന്റെ സഹോദരിമാര്‍

അച്ഛനും അമ്മയ്ക്കും പിന്നാലെ വാഹനാപകടത്തില്‍ സഹോദരനെയും നഷ്ടമായി, ജീവിതവഴിയിൽ തനിച്ചായ ഇരട്ട പെൺകുട്ടികൾക്ക് ആശ്വാസത്തിന്റെ തണലായി ഒരു നാട്

ഫെബിയും ഫെബിനയും ഇനി ഈ നാടിന്റെ സഹോദരിമാര്‍

അച്ഛനും അമ്മയ്ക്കും പിന്നാലെ സഹോദരൻ കൂടി നഷ്ടമായതോടെ ജീവിതവഴിയിൽ തനിച്ചായ ഇരട്ട പെൺകുട്ടികൾക്ക് ആശ്വാസത്തിന്റെ തണലാകാൻ നാടൊരുങ്ങുന്നു. തുടർപഠനം പോലും വഴിമുട്ടിയ കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കാൻ ബ്ലോക്ക് പഞ്ചായത്തംഗം സന്നദ്ധമായതോടെയാണ് പിന്തുണയുമായി നാട്ടുകാരും രംഗത്തെത്തിയത്.

ചവറ ചെറുശ്ശേരി ഭാഗം ലക്ഷംവീട് കോളനി നിവാസികളായ ഫെബിയും ഫെബിനയുമാണ് ഉറ്റവരെല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടത്. അച്ഛനെയും അമ്മയെയും കുട്ടിക്കാലത്ത് തന്നെ നഷ്ടമായ ഇവർക്ക് ആകെയുള്ള ആശ്രയം ഏക സഹോദരൻ റോഹനായിരുന്നു. എ സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന റോഹന്‍ മെയ് മാസത്തില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ചു.

ഇതോടെ പഠനവും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു ഈ സഹോദരിമാര്‍ക്ക്. പ്ലസ് ടു പഠനം പൂർത്തിയായ ഇരുവരുടെയും തുടർപഠനം ചവറ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രാജ് ഏറ്റെടുത്തതോടെ സഹായഹസ്തവുമായി നാട്ടുകാരും രംഗത്തെത്തി. ഇരുവരുടെയും ഭാവി സുരക്ഷിതമാക്കാൻ കൂട്ടായ്മ രൂപീകരിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.