LiveTV

Live

Kerala

ദമ്പതികളുടെ ആത്മഹത്യ; പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍

ചങ്ങനാശേരി സ്റ്റേഷനില്‍ മൂന്ന് സിസിടിവികളാണ് ഉള്ളത്. ഇത് പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ചങ്ങനാശേരി പൊലീസ് കൈമാറിയതായും സൂചനയുണ്ട്.

ദമ്പതികളുടെ ആത്മഹത്യ; പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍

ചങ്ങനാശേരിയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണ്ണായക മൊഴിയെടുക്കല്‍ ഇന്ന്. സുനിലിനൊപ്പം ചോദ്യം ചെയ്ത രാജേഷിന്റെ മൊഴിയാണ് ആദ്യമെടുക്കുക. പരാതിക്കാരനായ സജിയുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. അതേസമയം പൊലീസ് മര്‍ദ്ദിച്ചുവെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്കുകയാണ്.

പൊലീസ് മര്‍ദ്ദിച്ചുവെന്ന് സുനിലിന്റെ ഭാര്യ രേഷ്മ എഴുതിയ ആത്മഹത്യ കുറിപ്പിലുണ്ട്. എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് കണ്ടെത്തല്‍. പ്രഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് തന്നെ ആവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാകും. സുനിലിനൊപ്പം ചോദ്യം ചെയ്ത രാജേഷിന്റെ മൊഴി തന്നെയാണ് ഇതില്‍ നിര്‍ണ്ണായകം.

രാജേഷില്‍ നിന്നും ഇയാളുടെ ഭാര്യയില്‍ നിന്നും ഡിവൈഎസ്പി ഇന്ന് മൊഴിയെടുക്കും. കൂടാതെ പരാതിക്കാരനായ സജികുമാറിന്റെ മൊഴിയും രേഖപ്പെടുത്തും. ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരുടെയും മൊഴിയെടുക്കുന്നുണ്ട്. അതേസമയം പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ ബന്ധുക്കള്‍ ഉറച്ച് നില്ക്കുകയാണ്.

ചങ്ങനാശേരി സ്റ്റേഷനില്‍ മൂന്ന് സിസിടിവികളാണ് ഉള്ളത്. ഇത് പരിശോധിക്കുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്. ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ചങ്ങനാശേരി പൊലീസ് കൈമാറിയതായും സൂചനയുണ്ട്.