LiveTV

Live

Kerala

ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനകേസ്: ആശങ്ക രേഖപ്പെടുത്തി കാതോലിക ബാവയുടെ കത്ത്

കത്തില്‍ പീഡനത്തിനിരയായ യുവതിയെക്കുറിച്ച് പരാമർശമില്ല. വൈദികർക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്ന് പറയുന്നു

ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനകേസ്: ആശങ്ക രേഖപ്പെടുത്തി കാതോലിക ബാവയുടെ കത്ത്

ഓർത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ പീഡന കേസ‌ിൽ ആശങ്ക രേഖപ്പെടുത്തി വിശ്വാസികൾക്ക് കാതോലിക ബാവയുടെ കത്ത്. വൈദികർക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്ന് പറയുന്നുണ്ട്. എന്നാല്‍ കത്തില്‍ പീഡനത്തിനിരയായ യുവതിയെക്കുറിച്ച് പരാമർശമില്ല.

സഭയിലെ വൈദികര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ ദുഃഖമുണ്ടാക്കിയെന്ന് പറഞ്ഞാണ് ബസേലിയോസ് പൌലോസ് കാത്തോലിക്ക ബാവ വിശ്വാസികള്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. പൗരോഹിത്യത്തെ അവഹേളിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നോ എന്ന സംശയം പലർക്കുമുണ്ട്. ആയതിനാല്‍ സഭാ വിശ്വാസികൾ ജാഗരൂകരായിരിക്കണം. സഭയ്ക്കെതിരായ ഗൂഢാലോചനകളെ വിശ്വാസികള്‍ തിരിച്ചറിയണം. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന കർത്താവിൻറെ മാതൃക പിന്തുടരണമെന്നും ബാവ വിശ്വാസികളോട് കത്തിലൂടെ പറയുന്നു.

കുമ്പസാരം പോലുള്ള സഭാ രീതികളിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടും ബാവ വ്യക്തമാക്കുന്നുണ്ട്. പരമ്പരാഗതമായ ആചാരങ്ങളെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ലാഘവത്തോടെ കാണരുത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സഭ വൈദികരെ സംരക്ഷിക്കില്ലെന്നും എന്നാല്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടരുതെന്നും ബാവ പറയുന്നു. ബാവയുടെ കത്ത് അടുത്ത ദിവസം പള്ളികളിൽ വായിക്കും.