LiveTV

Live

Kerala

എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്‌ഡ്

പൊലീസ് രാജ് നടപ്പാക്കാനാണ് നീക്കമെങ്കില്‍ ജനകീയമായും നിയമപരമായും നേരിടുമെന്ന് പോപ്പുലര്‍ ഫ്രണ്ട്

എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപക റെയ്‌ഡ്

ആലപ്പുഴ ജില്ലയിലെ എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ വ്യാപകമായ പൊലീസ് റെയ്‌ഡ്. എസ്.ഡി.പി.ഐ ജില്ലാകമ്മിറ്റി ഓഫീസും മണ്ഡലം കമ്മിറ്റി ഓഫീസുകളും റെയ്‌‍‍ഡ് ചെയ്ത പൊലീസ് നിരവധി പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.

മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ വിട്ടയയ്ക്കാത്തതില്‍ പ്രതിഷേധിച്ച് രാത്രി മുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആരംഭിച്ച സ്റ്റേഷന്‍ ഉപരോധം ഇപ്പോഴും തുടരുകയാണ്.

മഹാരാജാസ് കോളജിലെ കൊലപാതകം മുതലെടുത്ത് സി.പി.എം രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആരോപിച്ചു. പൊലീസ് രാജ് നടപ്പാക്കാനാണ് നീക്കമെങ്കില്‍ ജനകീയമായും നിയമപരമായും നേരിടുമെന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രതികരിച്ചു.