LiveTV

Live

Kerala

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ

ദിലീപ് വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദിലീപ് നിരന്തരം കോടതിയെ സമീപിക്കുകയാണ്. വിചാരണ നീട്ടാനുള്ള തന്ത്രമാണിതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജിയിലാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഏത് ഏജൻസി അന്വേഷിക്കണമെന്ന് പറയാൻ പ്രതിക്ക് അവകാശമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ജനുവരി 29ന് കത്ത് നൽകിയെങ്കിലും തള്ളിയിരുന്നു.

കേസന്വേഷണം വൈകിപ്പിക്കാൻ ദിലീപ് നൽകിയത് 11 ഹരജികളാണെന്ന് സര്‍ക്കാര്‍‌ കോടതിയെ അറിയിച്ചു. നാല് തവണ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഹരജി നല്‍കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന വിശദമായ സത്യവാങ്മൂലം സർക്കാർ കോടതിയില്‍ സമർപ്പിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 23ലേക്ക് മാറ്റി.