LiveTV

Live

Kerala

അഭിമന്യുവിന്റെ കൊലക്ക് പിന്നില്‍ പ്രൊഫഷണൽ സംഘം: ഡി.ജി.പി

തീവ്രവാദ ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി

അഭിമന്യുവിന്റെ കൊലക്ക് പിന്നില്‍ പ്രൊഫഷണൽ സംഘം: ഡി.ജി.പി

എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലക്ക് പിന്നില്‍ പ്രൊഫഷണൽ സംഘമെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. തീവ്രവാദ ബന്ധമുണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി പറഞ്ഞു.

അതിനിടെ അഭിമന്യുവിന്റെ കൊലപാതകത്തിലെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു. പ്രതികള്‍ക്ക് മേല്‍ അന്യായമായി സംഘം ചേരല്‍, കൊലപാതകം, വധശ്രമം, മാരകായുധങ്ങള്‍കൊണ്ട് മുറിവേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി.

അതിനിടെ അഞ്ച് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം പള്ളുരുത്തിയില്‍ നിന്ന് മൂന്ന് പേരെയും തമ്മനത്ത് വെച്ച് രണ്ട് പേരെയുമാണ് പിടികൂടിയത്.