LiveTV

Live

Kerala

കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഗൂഢാലോചന; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളും സംശയാസ്പദമാണെന്നാണ് മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ കുറ്റപ്പെടുത്തല്‍

കരിപ്പൂർ വിമാനത്താവളത്തിനെതിരെ ഗൂഢാലോചന; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി നിഷേധിക്കുന്നതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന് മലബാർ ഡവലപ്മെൻറ് ഫോറം. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും DGCA യുടേയും പരിശോധനയിൽ അനുകൂല റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും എയർപോർട്ട് അതോറിറ്റി ചെയർമാനെ പരിശോധനക്ക് കൊണ്ടുവരാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം ഇതിന്റെ തെളിവാണെന്നും ഫോറം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങളും സംശയാസ്പദമാണെന്നാണ് മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ കുറ്റപ്പെടുത്തല്‍.

എമിറേറ്റ്സ്, സൌദി എയര്‍ തുടങ്ങിയ വിമാനക്കന്പനികളുടെ പഠനങ്ങള്‍ കരിപ്പൂരില്‍ ഇടത്തരം വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു, എന്നിട്ടും അനുമതി നല്‍കാത്ത അധികൃതരുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ദുരൂഹതയുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജെ പി അലക്സും വിമാനത്താവളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും മലബാര്‍ ഡെവലപ്മെന്റ് ഫോറം ഉയര്‍ത്തി. കരിപ്പൂരില്‍ കോഡ് ഇ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ശുപാര്‍ശ ഉള്‍പ്പെടുന്ന രേഖയും എം.ഡി.എഫ് പുറത്ത് വിട്ടു.