LiveTV

Live

Kerala

ജലന്ധർ ബിഷപ്പിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ വീണ്ടും

ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും ജലന്ധർ ബിഷപ്പിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നാണ് ബോധ്യമാകുന്നതെന്ന് ആർച്ച് ബിഷപ്പിന്റെ കാര്യാലയം

ജലന്ധർ ബിഷപ്പിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സീറോ മലബാർ സഭ വീണ്ടും

ജലന്ധർ ബിഷപ്പിനെതിരെ പീഡനക്കുറ്റം ആരോപിച്ചുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് സീറോ മലബാർ സഭ. ഏതാനും മാസങ്ങൾക്ക് മുമ്പ് ജലന്ധർ രൂപതയിൽ പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീ കർദ്ദിനാളിനെ നേരിൽ കണ്ടിരുന്നു. എന്നാല്‍ സന്യാസ സമൂഹത്തിലെ നിയമനങ്ങളെയും അതുമൂലമുണ്ടായ ബുദ്ധിമുട്ടുകളെയും കുറിച്ചാണ് സംസാരിച്ചതെന്നും അതിരൂപത വക്താവ് വാര്‍ത്താകുറിപ്പിലൂടെ വിശദീകരിച്ചു.

ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിലെ രേഖകൾ പരിശോധിച്ചതിൽ നിന്നും ജലന്ധർ ബിഷപ്പിനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നാണ് ബോധ്യമാകുന്നതെന്ന് ആർച്ച് ബിഷപ്പിന്റെ കാര്യാലയം വ്യക്തമാക്കുന്നു. ജലന്ധർ രൂപതയിൽ ഉള്ള ഒരു കന്യാസ്ത്രി അതിരൂപതയിൽ എത്തിയെന്നും അവരുടെ സന്യാസി സമൂഹത്തിലെ പ്രശ്നങ്ങളാണ് പറഞ്ഞതെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. എന്നാൽ അവർ ലത്തീൻ ഹൈരാര്‍ക്കിയുടെ കീഴിലായതിനാൽ കർദ്ദിനാളിന് ഇടപെടാൻ കഴിയില്ലെന്നും ലത്തീൻ ഹൈരാര്‍ക്കിയെ സമീപിച്ച് പ്രശ്നം പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു.

ഇതേ രൂപതയിൽ സേവനം ചെയ്യുന്ന ഒരു കന്യാസ്ത്രിയുടെ പിതാവ് തന്റെ മകൾക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു,എന്നാൽ ലൈംഗിക പീഡനത്തെക്കുറിച്ച് അതിൽ പറഞ്ഞിട്ടില്ല. കർദ്ദിനാളിന്റെ അധികാര പരിധിക്ക് പുറത്തായതിനാൽ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി എടുത്തിട്ടില്ലെന്നും അതിരൂപത വ്യക്തമാക്കുന്നു. ജലന്ധർ രൂപതയുടെയോ അവിടുത്തെ മെത്രാന്റെയോ മേൽ മേജർ ആർച്ച് ബിഷപ്പിന് അധികാരമില്ലെന്നും അതിരൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.