LiveTV

Live

Kerala

ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റിവെച്ചു

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

 ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റിവെച്ചു

സംസ്ഥാനത്ത് നാളെ ‍ മുതല്‍ നടത്താനിരുന്ന ഓട്ടോ, ടാക്സി പണിമുടക്ക് മാറ്റിവെച്ചു. മന്ത്രിമാരുമായി യൂണിയന്‍ പ്രതിനിധികള്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

ഇന്ധനവില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധനയെന്ന ആവശ്യമുന്നയിച്ചാണ് സംസ്ഥാനത്തെ ഓട്ടോ ടാക്സി തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. ജൂലൈ നാലിന് പണിമുടക്ക് തുടങ്ങാനിരിക്കെയാണ് മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, പി. തിലോത്തമന്‍ എന്നിവര്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. ആവശ്യങ്ങള്‍ ഓഗസ്റ്റ് 20നകം പരിഗണിക്കുമെന്ന സര്‍ക്കാറിന്റെ ഉറപ്പിന്മേലാണ് തൊഴിലാളികള്‍ പണിമുടക്ക് മാറ്റിവെച്ചത്.

മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിരക്ക് വര്‍ധനക്ക് പുറമെ ടെസ്റ്റ് വൈകിയാലുള്ള പിഴത്തുക കുറക്കണമെന്നും തൊഴിലാളികള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ യൂണിയന്‍ നേതാക്കള്‍ക്ക് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.