LiveTV

Live

Kerala

അമിത് ഷാ ഇന്ന് കേരളത്തില്‍

സംസ്ഥാനപ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തും. 

അമിത് ഷാ ഇന്ന് കേരളത്തില്‍

ബി.ജെ.പിയുടെ സംഘടനാ കൂടിയാലോചനകൾക്കായി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കേരളത്തിൽ എത്തും. സംസ്ഥാനപ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റ് സംബന്ധിച്ച് സംസ്ഥാന നേതാക്കളുമായി അദ്ദേഹം ആശയ വിനിമയം നടത്തും. സംഘടനാ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ അധ്യക്ഷന്റെ വരവ്.

പൊതു തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനും നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നത്. എന്നാൽ ബിജെപിയുടെ പുതിയ സംസ്ഥാന നേതൃത്വം സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ദേശീയ അധ്യക്ഷൻ ആശയ വിനിമയം നടത്സംസ്ഥാന പ്രസിഡന്റ് തെരഞെടുപ്പ് സംബന്ധിച്ച് കേരളത്തിലെ പാർട്ടി പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങൾ വഴി നടത്തിയ ഇടപെടൽ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇത് സംബന്ധിച്ച് കേരളത്തിന്റെ ചുമലയുള്ള ദേശീയ സെക്രട്ടറി ബിഎൽ സന്തോഷിനോട് അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനോട് ആർഎസ്എസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ആർഎസ്എസ് നേതൃത്വത്തെ അമിത് ഷാ നേരിട്ട് കണ്ടേക്കും.

രാവിലെ 11ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുന്ന ബിജെപി ദേശീയ അധ്യക്ഷൻ 12മണിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോര്‍ കമ്മറ്റി നേതാക്കളുടെ പ്രത്യേക യോഗത്തിൽ പങ്കെടുക്കും. ഈ യോഗത്തിലാവും കേരളത്തിലെ രാഷ്ട്രീയ സ്ഥിതിയും സംഘടനാ പ്രവർത്തനം സംബന്ധിച്ചും ചർച്ചയുണ്ടാവുക. ഉച്ചക്ക് മൂന്ന് മണിക്ക് പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടെ യോഗത്തില്‍ അമിത് ഷാ സംബന്ധിക്കും. 5 മണിക്ക് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ശക്തികേന്ദ്രങ്ങളായ ബൂത്തുകളുടെ ചുമലയുള്ളവരുടെ കണ്‍വെന്‍ഷന്‍ ദേശീയ അധ്യക്ഷൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്ന പ്രചാരണപരിപാടിയുടെ ഭാഗമായി പ്രമുഖരുമായി ആശയവിനിമയം നടത്തും. രാത്രി 9നാണ് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായുള്ള ചർച്ച. ബുധനാഴ്ച രാവിലെ അമിത് ഷാ ദല്‍ഹിക്ക് മടങ്ങും.