LiveTV

Live

Kerala

കോഴിക്കോട് കലക്ട്രേറ്റിന് മുന്‍പില്‍ കിടന്നുറങ്ങി സമരം

പരിസ്ഥിതിയെ നശിപ്പിക്കുന്നത് കണ്ടിട്ടും ഉറക്കം നടിക്കുന്ന സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും ഉണര്‍ത്താനായിരുന്നു സമരം.

 കോഴിക്കോട് കലക്ട്രേറ്റിന് മുന്‍പില്‍ കിടന്നുറങ്ങി സമരം

എംജിഎസ് നാരായണന്റേയും എ അച്യുതന്റേയും എം എന്‍ കാരശ്ശേരിയുടേയും ശോഭീന്ദ്രന്‍ മാഷിന്റെയുമെല്ലാം നേതൃത്വത്തില്‍ ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ട്രേറ്റിന് മുന്‍പില്‍ കിടന്നുറങ്ങി. പരിസ്ഥിതിയെ നശിപ്പിക്കുന്നത് കണ്ടിട്ടും ഉറക്കം നടിക്കുന്ന സര്‍ക്കാരിനേയും ഉദ്യോഗസ്ഥരേയും ഉണര്‍ത്താനായിരുന്നു സമരം.

പ്രകടനമായാണ് കലക്ട്രേറ്റിന് മുന്‍പിലേക്ക് വന്നത്. എത്തിയപാടെ സമര സ്ഥലത്ത് കിടന്നുറങ്ങി. പലകപ്പുറത്ത് കിടക്കാന്‍ ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ കസേരയിലിരുന്ന് പിന്തുണ പ്രഖ്യാപിച്ചു.

കക്കാടം പൊയിലിലെ പി വി അന്‍വറിന്റെ പാര്‍ക്ക് മുതല്‍ കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ സംഭവം വരെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പരിസ്ഥിതി കൂട്ടായ്മയുടെ സമരം. പുതുതായി ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും കലക്ടര്‍മാര്‍‌ക്കും കൂട്ടായ്മ നിവേദനം നല്‍കി.