LiveTV

Live

Kerala

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കെതിരെ പരാതി

നിയമം പാസാക്കരുതെന്ന് വി ടി ബല്‍റാം എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതിക്കെതിരെ പരാതി

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷത്തിന്റെ പരാതി. നിയമം പാസാക്കരുതെന്ന് വി ടി ബല്‍റാം എംഎല്‍എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. സമാന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നേരത്തെ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അനുമതി നല്‍കുന്ന ഭേദഗതിക്കൊപ്പം സ്വകാര്യ വ്യക്തികള്‍ക്ക് കൂടി നല്‍കാനുള്ള നീക്കത്തില്‍ സിപിഐ ഉള്‍പ്പെടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭേദഗതിയുടെ കാര്യത്തില്‍ ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസം മുതലെടുക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.