LiveTV

Live

Kerala

ജലപാത വികസനം: കണ്ണൂര്‍ - പാനൂര്‍ മേഖലയില്‍ പ്രതിഷേധം

ജലപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കണ്ണൂര്‍ - പാനൂര്‍ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നു.

ജലപാത വികസനം: കണ്ണൂര്‍ - പാനൂര്‍ മേഖലയില്‍ പ്രതിഷേധം

ജലപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കണ്ണൂര്‍ - പാനൂര്‍ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നു. രണ്ടാം ഘട്ട പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ പാനൂര്‍ വില്ലേജ് ഓഫീസിലേക്ക് സമര സമിതി നടത്തിയ മാര്‍ച്ചില്‍ നൂറ് കണക്കിന് പേരാണ് അണിനിരന്നത്.

കൊല്ലം മുതല്‍ നീലേശ്വരം വരെ നീളുന്ന നിര്‍ദിഷ്ട ജലപാതയുടെ ഭാഗമായാണ് മാഹി - വളപട്ടണം ജലപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. മാഹി മുതല്‍ ധര്‍മടം വരെ 179 ഏക്കര്‍ സ്ഥലമാണ് ആദ്യഘട്ടമായി ഏറ്റെടുക്കുക. പാനൂര്‍, തൃപ്പങ്ങോട്ടൂര്‍, പെരിങ്ങളം, മൊകേരി, പന്ന്യന്നൂര്‍, തലശേരി വില്ലേജുകളില്‍ പെട്ട ജനവാസ കേന്ദ്രങ്ങളടക്കമുളള പ്രദേശം ഇതില്‍ ഉള്‍പ്പെടും. നൂറ് കണക്കിന് വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇതിന്റെ ഭാഗമായി പൊളിച്ച് നീക്കപ്പെടുമെന്നാണ് കണക്ക്.

സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവ് ഇറങ്ങിയതോടെ പ്രദേശത്തെ ജനങ്ങള്‍ രണ്ടാം ഘട്ട പ്രക്ഷോഭം ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ പാനൂര്‍ വില്ലേജ് ഓഫീസിലേക്ക് സമരസമിതി നടത്തിയ മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. നഗരസഭയുമായി പോലും കൂടിയാലോചിക്കാതെയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പാനൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി റംല പറഞ്ഞു.

പാര്‍ട്ടി പ്രാദേശിക നേതാക്കളടക്കമുളളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സര്‍ക്കാര്‍ തീരുമാനം സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.