LiveTV

Live

Kerala

പൊള്ളാച്ചിയില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു

ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിക്കുകയായിരുന്നു.

പൊള്ളാച്ചിയില്‍ വാഹനാപകടം; 3 മലയാളികള്‍  മരിച്ചു

തമിഴ്നാട് പൊള്ളാച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മൂന്ന് പേര്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലും മരത്തിലും ഇടിക്കുകയായിരുന്നു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ 3 പേര്‍ ചികിത്സയിലാണ്.

ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍ പോള്‍, ജിബി തോമസ് സിജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വിനുജന്‍, ജോര്‍ജ്, അഭിലാഷ് എന്നിവരെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാല്‍പ്പാറ സന്ദര്‍ശിച്ച് മടങ്ങവെ പൊള്ളാച്ചിക്കടുത്ത് ഗോവിന്ദാപുരത്ത് വെച്ചായിരുന്നു അപകടം. ശനിയാഴ്ചയാണ് സംഘം വാല്‍പ്പാറയിലേക്ക് തിരിച്ചത്.

നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും മരത്തിലും ഇടിച്ച് മറിയുകയായിരുന്നു. കാറിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ ഇവര്‍ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അണ്ണാമലൈ പൊലീസ് അന്വേഷണം ആരംഭിച്ചു.