LiveTV

Live

Kerala

കുന്നത്തുകളത്തിലിന്റെ ഉടമകൾക്കെതിരെ പൊലീസ് കേസ്

നിക്ഷേപകര്‍ പരാതിയുമായി രംഗത്ത്; പാപ്പര്‍ ഹരജി നല്‍കി ഉടമകള്‍ ഒളിവില്‍ പോയെന്ന് പൊലീസ്.

കുന്നത്തുകളത്തിലിന്റെ  ഉടമകൾക്കെതിരെ  പൊലീസ് കേസ്

മധ്യ കേരളത്തിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ കുന്നത്തുകളത്തിലിന്റെ ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. ഇടപാടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ആസ്തിയേക്കാൾ കൂടുതൽ ബാധ്യത വന്നതിനെ തുടര്‍ന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ കോടതിയിൽ ഹരജി നൽകിയിരുന്നു.

200 കോടിയോളം രൂപയുടെ കടബാധ്യത ബാധ്യത വന്നതിനെ തുടർന്ന് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുകളത്തിൽ സ്ഥാപനങ്ങളുടെ ഉടമ വിശ്വനാഥൻ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച നിരവധി പേർ പരാതിയുമായി രംഗത്തെത്തി. പാപ്പർ ഹരജി നൽകിയ ശേഷം ഉടമകൾ ഒളിവിൽ പോയതായാണ് ഇടപാടുകാരുടെ ആരോപണം. ഇവരുടെ പരാതിയിൽ സ്ഥാപന ഉടമ വിശ്വനാഥൻ, ഭാര്യ രമണി എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിന് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു,

രണ്ടു ദിവസമായി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും അട‍ഞ്ഞു കിടക്കുകയാണ്. ഇതോടെ ജോലി നഷ്ടമായ ജീവനക്കാരും രംഗത്തെത്തി. വിവിധ ജില്ലകളിലായി 5100ഓളം ഇടപാടുകാരാണ് ഉള്ളത്. പാപ്പർ ഹരജി നൽകിയതിനു പിന്നാലെ ഉടമകൾ പൊലീസ് സംരക്ഷണവും ഉടമകള്‍ തേടിയിട്ടുണ്ട്, നോട്ട് നിരോധനവും ജിഎസ്ടി ഏർപ്പെടുത്തിയതുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് സ്ഥാപന ഉടമകൾ പറയുന്നത്.