LiveTV

Live

Kerala

പത്തനംതിട്ടയില്‍ ടൈപ്പ് 3 ഡെങ്കുപ്പനി സ്ഥിരീകരിച്ചു

ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്

പത്തനംതിട്ടയില്‍ ടൈപ്പ് 3 ഡെങ്കുപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ടൈപ്പ് 3യില്‍ പെട്ട ഡെങ്കുപ്പനി സ്ഥിരീകരിച്ചു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിയുടെ രക്തം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രോഗി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗിക്കാണ് ഡെങ്കു ടൈപ്പ് 3 സ്ഥിരീകരിച്ചത്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളില്‍ നേരത്തെ തന്നെ ഡെങ്കുപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിരുന്നു. ഈഡിസ് ഈജിപ്തി കൊതുകുകളാണ് രോഗവാഹകര്‍. പുതിയ സാഹചര്യം അതീവ ഗൌരവത്തോടെയാണ് ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ കാണുന്നത്. കടുത്ത തലവേദന, സന്ധിവേദന, ഛര്‍ദ്ദി, തലകറക്കം മുതലായവയാണ് രോഗ ലക്ഷണങ്ങള്‍. ശ്വേത രക്താണുക്കളുടെ അളവ് കുറയുന്ന സാഹചര്യം രോഗിയുടെ മരണത്തിലേക്ക് നയിച്ചേക്കും.

ജില്ലയിലെ എല്ലാ ആശുപത്രികളും ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പാലിക്കാന്‍ ഡിഎംഒ നിര്‍ദ്ദേശം നല്‍‌കിയിട്ടുണ്ട്. കൂടാതെ ആശുപത്രികളില്‍ ഉച്ച കഴിഞ്ഞ് പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ഉണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.