LiveTV

Live

Kerala

ജസ്‍ന മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ വന്നിരുന്നോ?

കോട്ടക്കുന്ന് പാര്‍ക്കില്‍ വെച്ചാണ് ജസ്‍നയെ കണ്ടതെന്നാണ് യുവാവ് നല്‍കുന്ന വിവരവും. അന്നേ ദിവസം ജസ്‍ഫര്‍ എടുത്ത ഫോട്ടോയില്‍ മഴവീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്നതിന്റെ അവ്യക്തമായ രൂപമുണ്ട്.

ജസ്‍ന മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ വന്നിരുന്നോ?

പത്തനംതിട്ടയില്‍ കാണാതായ ജസ്ന മലപ്പുറം കോട്ടക്കുന്ന് പാര്‍ക്കില്‍ വന്നതായി വിവരം. കുടെ മറ്റൊരു പെണ്‍കുട്ടിയും ഉണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മെയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ടുവരെ ജസ്‍നയും കൂട്ടുകാരിയും ഒരുമിച്ചുണ്ടായിരുന്നെന്നും പൊലീസിന് ലഭിച്ച സൂചനകളിലുണ്ട്. കുര്‍ത്തയും ജീന്‍സും ഷാളുമായിരുന്നു ഇരുവരുടെ വേഷമെന്നും രണ്ടുപേരുടെ കൈകളിലും വലിയ ബാഗുകളുണ്ടായിരുന്നുവെന്നും പാര്‍ക്കിലെത്തിയ മൂന്നുപേരോട് ദീര്‍ഘനേരം സംസാരിച്ചിരുന്നവെന്നും പറയുന്നു.

മാധ്യമങ്ങളിലെ വാര്‍ത്തകളും ഫോട്ടോകളും കണ്ടതോടെ ആ പെണ്‍കുട്ടികളിലൊന്ന് ജസ്‍നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കുന്ന് പാര്‍ക്കിലെ സിസിടിവി ദൃശ്യങ്ങള്‍ രഹസ്യാന്വേഷണ സംഘം പരിശോധിച്ചു. ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഇന്ന് മലപ്പുറത്ത് എത്തും.

അതിനിടെ ജസ്നയോട് സാമ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടതായി ജസ്‍ഫര്‍ എന്ന യുവാവും പൊലീസിനോട് പറഞ്ഞു. കോട്ടക്കുന്ന് പാര്‍ക്കില്‍ വെച്ചാണ് ജസ്‍നയെ കണ്ടതെന്നാണ് യുവാവ് നല്‍കുന്ന വിവരവും. ചിത്രകാരനും പാര്‍ക്കിന് തൊട്ടടുത്ത താമസക്കാരനുമാണ് ജസ്‍ഫര്‍. അന്നേ ദിവസം ജസ്‍ഫര്‍ എടുത്ത ഫോട്ടോയില്‍ മഴവീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ ഇരിക്കുന്നതിന്റെ അവ്യക്തമായ രൂപമുണ്ട്.

എന്നാല്‍ ഈ പെണ്‍കുട്ടി ജസ്നയല്ലെന്നാണ് പാര്‍ക് മാനേജര്‍ അന്‍വര്‍ പറയുന്നത്. ഇക്കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതാണെന്നും അന്‍വര്‍ മീഡിയാവണിനോട് പറഞ്ഞു.