LiveTV

Live

Kerala

കുട്ടനാട് വായ്പ തട്ടിപ്പ് കേസ്: ഫാദര്‍ തോമസ് പീലിയാനക്കലിന് ജാമ്യം

പീലിയാനിക്കലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാചര്യത്തില്‍ കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്നും ഫാദര്‍ പീലിയാനിക്കലിനെ മാറ്റിയിരുന്നു.

കുട്ടനാട് വായ്പ തട്ടിപ്പ് കേസ്: ഫാദര്‍ തോമസ് പീലിയാനക്കലിന് ജാമ്യം

കുട്ടനാട് വായ്പ തട്ടിപ്പ് കേസില്‍ ഫാദര് തോമസ് പീലിയാനക്കലിന് ജാമ്യം. രാമങ്കരി ജുഡിഷ്യല് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് ഫാദര്‍ പീലിയാനിക്കലിനെ മാറ്റിയിരുന്നു. കുട്ടനാട് വായ്പ തട്ടിപ്പില്‍ പീലിയാനിക്കലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാചര്യത്തിലാണ് നടപടി. അതേസമയം വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്താന്‍ ആറംഗ സമിതിയെ ചങ്ങനാശേരി അതിരൂപത നിയോഗിച്ചു.

ഇന്നലെ ചങ്ങനാശേരി അതിരൂപ ആസ്ഥാനത്തേക്ക് വിശ്വാസികളും കര്‍ഷകരും മാര്‍ച്ച് നടത്തിയിരുന്നു. ഫാദര്‍ പീലിയാനിക്കലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. ഇതേ തുടര്‍ന്നാണ് പീലിയാനിക്കലിനെതിരെ അന്വേഷണം നടത്താന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചത്. അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൌണ്ടന്‍റ് ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പീലിയാനിക്കലിനെതിരെ തുടര്‍ നടപടിയുണ്ടാകുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷം പ്രതികരിക്കാം എന്ന നിലപാടാണ് ഇപ്പോള്‍ രൂപത സ്വീകരിച്ചിരിക്കുന്നത്. അതേസമയം കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്നും പീലിയാനിക്കലിനെ മാറ്റി. ഫാദര്‍ ജോസഫ് കൊച്ചുതറയ്ക്കാണ് പകരം ചുമതല.