LiveTV

Live

Kerala

എഞ്ചിനീയറിങ് പരീക്ഷാഫലം; അമല്‍ മാത്യുവിന് ഒന്നാം റാങ്ക് 

സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു. കോട്ടയം സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്.

എഞ്ചിനീയറിങ് പരീക്ഷാഫലം; അമല്‍ മാത്യുവിന് ഒന്നാം റാങ്ക് 

സംസ്ഥാനത്തെ എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാഫലം പ്രഖ്യാപിച്ചു. കോട്ടയം മാഞ്ഞൂര്‍ സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കൊല്ലം പ്രാക്കുളം സ്വദേശിയായ അഭിരാമി ഒന്നാം റാങ്ക് നേടി. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള കേരളത്തിലെ റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു.

90233 കുട്ടികളാണ് എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷ എഴുതിയിരുന്നത്. ഇതില്‍ 58268 പേര്‍ വിജയിച്ചു. കോട്ടയം മാഞ്ഞൂര്‍ സ്വദേശി അമല്‍ മാത്യുവിനാണ് ഒന്നാം റാങ്ക്. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ കൊല്ലം സ്വദേശി അഭിരാമിയും ഒന്നാം റാങ്ക് നേടി.

കൊല്ലം പെരിനാട് സ്വദേശി ശബരി കൃഷ്ണക്കാണ് രണ്ടാം റാങ്ക്. എസ്.സി വിഭാഗത്തില്‍ കോഴിക്കോട് സ്വദേശി സമിക് മോഹനും എസ്.ടി വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി പവന്‍ രാജും ഒന്നാം റാങ്കുകള്‍ നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ എറണാകുളം സ്വദേശി അഹമ്മദ് ഷബീറിനാണ് രണ്ടാം റാങ്ക്. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടിയ ജസ്ന മരിയയും രണ്ടാം റാങ്ക് നേടിയ സമ്രീന്‍ ഫാത്തിമയുമാണ് സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന റാങ്ക് ലിസ്റ്റിലും ഒന്നും രണ്ടും റാങ്കുകളില്‍.