LiveTV

Live

Kerala

ദ സ്വാര്‍ഡ് ഓഫ് ലിബര്‍ട്ടിയുടെ ആദ്യ പ്രദര്‍ശനം നടന്നു

വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡോക്യുമെന്‍ററി ദേശീയ അവാര്‍ഡ് ജേതാവ് ഷൈനി ജേക്കബ് ബെഞ്ചമിനാണ് സംവിധാനം ചെയ്തിരിക്കുന്നത്...

ദ സ്വാര്‍ഡ് ഓഫ് ലിബര്‍ട്ടിയുടെ ആദ്യ പ്രദര്‍ശനം നടന്നു

വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയുള്ള ദ സ്വാര്‍ഡ് ഓഫ് ലിബര്‍ട്ടിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. ദേശീയ അവാര്‍ഡ് ജേതാവ് ഷൈനി ജേക്കബ് ബെഞ്ചമിനാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്.

ദേശീയ അവാര്‍ഡ് നേടിയ ഷൈനി ജേക്കബ് ബെഞ്ചമിന്റെ ഡോക്യുമെന്ററി ദ സ്വാര്‍ഡ് ഓഫ് ലിബര്‍ട്ടിയുടെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത് നടന്നു. വേലുത്തമ്പി ദളവയുടെ ജീവിതം ആസ്പദമാക്കിയാണ് ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു.

വേലുത്തമ്പിയുടെ ജീവതത്തെക്കുറിച്ച് പഠനം നടത്തുന്ന ഒരു ഗേവഷകയുടെ കാഴ്ചപ്പാടിലാണ് ഡോക്യുമെന്ററിയിലെ കഥ വികസിക്കുന്നത്. തുള്ളല്‍, വില്ലുപ്പാട്ട്, തോല്‍പ്പാവക്കൂത്ത് എന്നീ കലാകാരന്മാരില്‍ നിന്ന് പറഞ്ഞു കേള്‍ക്കുന്ന രീതിയിലാണ് അവതരണം.

വേലുത്തമ്പിയുടെ ജന്മനാടായ തലക്കുളം, ഇരണിയല്‍, പദ്മനാഭപുരം കൊട്ടാരം, കിളിമാനൂര്‍ കൊട്ടാരം, കുണ്ടറ എന്നിവിടങ്ങളിയിരുന്നു ചിത്രീകരണം. കുവൈറ്റിലെ വ്യവസായി ആയ ആര്‍ സി സുരേഷ് ആണ് നിര്‍മാതാവ്. സുരേഷിന്റെ മകളും ഗവേഷകയുമായ ദേവകിയാണ് ഡോക്യുമെന്ററിയില്‍ ഗവേഷകയുടെ വേഷം അവതരിപ്പിച്ചത്.

കല സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദ്യ പ്രദര്‍ശനത്തിനെത്തി. ദയാബായിയുടെ ജീവിതം പ്രമേയമാക്കിയ ഒറ്റയാള്‍, ജര്‍മനിയിലെ മലയാളി നഴ്‌സുമാരെക്കുറിച്ച ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്നിവയാണ് ഷൈനിയുടെ ശ്രദ്ധേയമായ മറ്റു ഡോക്യുമെന്ററികള്‍.