LiveTV

Live

Kerala

താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്.

വയനാട് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായാ ഭാഗത്ത് ഇന്ന് ഉച്ചയോട് കൂടിയാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചത്. ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോവാന്‍ സാധിക്കുന്ന തരത്തില്‍ റോഡ് വീതി കൂട്ടിയതിനെ തുടര്‍ന്നാണ് ഗതാഗതം ഭാഗികമായി പുനസ്ഥാപിക്കാന്‍ സാധിച്ചത്. നിലവില്‍ റോഡിന്റെ ഒരു ഭാഗം അപകടാവസ്ഥയിലാണ്. നാളെ രാവിലെയോടെ റോഡിന്റെ താത്കാലിക നിര്‍മാണം പൂര്‍ത്തിയാവുന്ന പക്ഷം ഒരു ഭാഗം വഴിയുള്ള ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിക്കുമെന്ന് എന്‍ എച്ച് വിഭാഗം ചീഫ് എഞ്ചിനീയര്‍ പി ജി സുരേഷ് പറഞ്ഞു.

കല്‍പറ്റയില്‍ നിന്ന് ചിപ്പിലിത്തോട് വരെയും, ചിപ്പിലിത്തോട് നിന്ന് കോഴിക്കോട് വരെയും കെ എസ് ആര്‍ ടി സി ചെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. നിലവില്‍ വലിയ വാഹനങ്ങള്‍ക്ക് ചുരത്തില്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിട്ടില്ല. വലിയ വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴിയാണ് കടന്ന് പോവുന്നത്. അതേ സമയം ചുരത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തിലധികം സമയമെടുക്കുമെന്നും എന്‍ എച്ച് വിഭാഗം ചീഫ് എഞ്ചിനിയര്‍ അറിയിച്ചു.